ബാണാസുര സാഗർ അണക്കെട്ട്

ബാണാസുരനെ കണ്ടാലോ……….??????

കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെ മനോഹരവും പ്രൗഢവും പ്രശസ്തവുമായ ബാണാസുര സാഗര്‍ ഡാമിലെത്താം.കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ട് 1979-ലാണ് നിർമ്മിച്ചത്.മഞ്ഞു മൂടിയ ബാണാസുര മലയാല്‍ ചുറ്റപ്പെട്ട ഈ അണക്കെട്ട് അതിമനോഹരമായ ദൃശ്യാനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.ഇതിനോട് ചേര്‍ന്നുള്ള വന്യജീവി സങ്കേതവും പൂമരങ്ങള്‍ നിറഞ്ഞ ഉദ്യാനവും സമാനതകളില്ലാത്ത കാഴ്ചയാണ്.ബാണസുരയിലെ തെളിനീരും ഇതിന് സമീപത്തുള്ള ചരിത്രസമാരകങ്ങളും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.പ്രകൃതിയുടെ ഹൃദയമാണ് വനം.ജീവന്റെ അദൃശമായ ഊര്‍ജ്ജസ്രോതസുകളുടെ പ്രഭവകേന്ദ്രം.മലനിരകള്‍ മുഖം നോക്കുന്ന ബാണാസുര സമുദ്രത്തില്‍ സുന്ദരമായ ക്കാഴ്ചകളാണ് ഇതള്‍ വിരിയുന്നത്.പച്ചപണിഞ്ഞ കൊച്ചു ദീപുകള്‍.അങ്ങനെ പോകുന്നു കാഴ്ചയുടെ പൂരം.നാലുദിക്കിലേക്കും കൈകള്‍ നീട്ടി വന്‍ മരങ്ങളെപ്പോലും ആഴത്തില്‍ മുക്കി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്‍ അണക്കെട്ട് ഒരുങ്ങി നിലക്കുകയാണ്,സഞ്ചാരികളെ സ്വീകരിക്കാന്‍.

എത്തിച്ചേരാനുള്ള വഴി

റെയിൽ‌വേ സ്റ്റേഷൻ- കോഴിക്കോട് 2 km.
വിമാനത്താവളം- കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കോഴിക്കോട് 65 km

സമീപ കാഴ്ചകള്‍

മീന്‍ മുട്ടി വെള്ള ചാട്ടം
വന്യജീവി സങ്കേതം
പൂക്കോട് തടാകം
എടക്കല്‍ ഗുഹ
പക്ഷിപാതാളം
തിരുനെല്ലി
നിലമ്പൂര്‍
കല്‍പ്പറ്റ
കല്പറ്റ