വാല്‍പാറ

വാല്‍പാറ കയറിയാല്‍….ഏഴാം സ്വര്‍ഗം

ചാലക്കുടി ടൌണിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയാണ് വാൽപ്പാറ എന്ന പ്രകൃതി രമണീയമായ സ്ഥലം സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരെയാണ് സ്ഥിതിചെയ്യുന്നത്.മൂന്നാർ ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേതു പോലെ ഒരു പക്ഷെ അതിനേക്കാൾ കൂടുതൽ തണുത്ത കാലാവസ്ഥയും മൂടൽ മഞ്ഞും ഉള്ള സ്ഥലം.സാഹസികത ഇഷ്ടമുള്ളവർക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു യാത്രയായിരിക്കും വന്യ മൃഗങ്ങൾ വിഹരിക്കുന്ന ഈ റൂട്ടിലെ യാത്ര കാട്ടാനക്കൂട്ടവും ഒറ്റയാനുമൊക്കെ റോഡരുകിൽ എപ്പോൾ വേണമെങ്കിലും പ്രക്ത്യക്ഷപ്പെടാം .പേടിയുള്ളവർക്ക്‌ സെക്യുർ ആയി പോകുവാനായി കെ എസ് ആർ ടി സി ഇതിലെ സർവീസ് നടത്തുന്നുണ്ട്. ഡ്രീം വേൾഡ്,സിൽവർ സ്റ്റോമ് തുടങ്ങിയ വാട്ടർ തീം പാർക്കുകളും കൊച്ചു കൊച്ചു അരുവികളും വെല്ലചാട്ടങ്ങളുമൊക്കെ കണ്ടു കൊണ്ടുള്ള യാത്ര മറ്റേതൊരു സ്ഥലത്തേക്ക് പോകുന്നതിനേക്കാൾ അസ്വാധ്യത വര്ദ്ധിപ്പിക്കുന്നു.തുമ്പൂർമുഴി പോലുള്ള പാർക്കുകളും മറ്റും കുടുംബമായി സമയം ചിലവിടാൻ പറ്റിയ വളരെ നല്ല വിനോദ കേന്ദ്രങ്ങളാണ് എന്നതിലുപരി മനോഹരമായ കൃത്രിമ വെള്ളച്ചാട്ടങ്ങളുംമറ്റും ഇവിടെയുണ്ട്.തണുത്ത കാലാവസ്ഥയും,പ്രകൃതി ഭംഗിയും വന്യതയും ഇഷ്ട്ടപ്പെടുന്നവർ വൈകാതെ തന്നെ പോകാൻ തയ്യാറെടുക്കുക സീസ്സൻ തുടങ്ങിക്കഴിഞ്ഞു.

എങ്ങനെ വാല്‍പാറയില്‍ കയറാം

വിമാനത്താവളം – കോയമ്പത്തൂര്‍ 108 കിലോമീറ്റര്‍
റെയില്‍വേ സ്റേഷന്‍ – പൊള്ളാച്ചി 65 കിലോമിറ്റര്‍
കൊച്ചി -ചാലകുടി -അണ്ണമലയി റോഡ്‌ 145 കിലോമീറ്റര്‍
മുന്നാര്‍ -ഉദുമാല്‍പെട്ട -വാല്‍പാറ 153 കിലോമീറ്റര്‍