ഗവിയിലേയ്ക്കു ഒരു ഓര്‍ഡിനറി യാത്ര
വശ്യ മനോഹരമായ ഗവിയുടെ കാഴ്ചകളിലേയ്ക്കു ഒരു എത്തിനോട്ടം.ഓര്‍ഡിനറി എന്ന സിനിമയാണ് ഗവിയെ ഇത്ര പോപ്പുലര്‍ ആക്കിയത് എന്ന കാര്യത്തില്‍ സംശയം ഇല്ല.ഒരിക്കെലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഗവി.ഇവിടെ എത്തിയാല്‍ നിങ്ങള്‍ മറ്റൊരു ലോകത്ത് തന്നെ എന്ന് നിസംശയം പറയാം.പച്ചപ്പ് നിറഞ്ഞ കുന്നുകളും കണ്ണാടിയില്‍ നോക്കുന്ന പോലുള്ള ചെറിയ ജലാശയവും പക്ഷികളുടെ പാട്ടുകളും ശുദ്ധ വായുവും കുടി ചേര്‍ന്ന് ഒരു പുതിയ അനുഭവം ആയിരിക്കും ഗവി
ട്രിപ്പ്.പലതരത്തില്‍ ഉള്ള പക്ഷികളും മൃഗങ്ങളും വിവിധ തരത്തില്‍ ഉള്ള സസ്യങ്ങളും അപുര്‍വങ്ങളായ ഓര്‍കിഡ് പൂക്കളും അങ്ങനെ പറഞ്ഞാല്‍ അവസാനിക്കാത്ത വിശേഷങ്ങള്‍.ഒരിക്കല്‍ പോയാല്‍ വീണ്ടും പോകാന്‍ തോന്നുന്നത്ര മനോഹരമാണ് ഗവി.മൂഴിയാര്‍ ഡാം ഇതിനു സമിപം സ്ഥിതി ചെയ്യുന്നു.തേക്കടിയില്‍ നിന്നും 38 കിലോമീറ്റര്‍ മാത്രം അകലെയാണ് പെരിയാര്‍ വന്യ ജീവി സങ്കേതത്തിലെ മനോഹര വിസ്മയം.തേക്കടി ഹോളിഡേ ഹോമിൽ പ്രവര്‍ത്തിക്കുന്ന ഇകോ ടുറിസം ഓഫീസില്‍ നിന്നും ഗവിക്കുള്ള യാത്ര പാസ്സുകള്‍ കിട്ടുന്നതാണ് തലേന്ന് ടിക്കെറ്റുകള്‍ എടുക്കേണ്ടതാണ്.സ്വന്തം വാഹനത്തില്‍ പോകുന്നവര്‍ക്ക് ഒരാള്‍ക്ക് ആയിരം രൂപയാണ് ചാര്‍ജ് അതുപോലെ വള്ളകടവ് ഫോറെസ്റ്റ് ചെക്ക്പോസ്റ്റില്‍ വാഹനത്തിനു അമ്പതു രൂപയും ആള്‍ക്ക് ഇരുപത്തഞ്ചു രൂപയും എന്‍ട്രന്‍സ് ഫീ യും ഉണ്ട്.
പ്രവര്‍ത്തികള്
കൊച്ചുപമ്പ സ്പടിക തടാകത്തില്‍ കുടിയുള്ള ബോട്ട് സവാരി രാവിലെ 8 am നു ആരംഭിച്ചു വൈകുന്നേരം നാലരയോടെ അവസാനിക്കുന്ന ഡേ ട്രിപ്പ് ജീപ്പ് സഫാരി (ഭക്ഷണം ഉള്‍പെടെ).
പ്ലാന്റെഷന്‍ വിസിറ്റ്
ശബരിമല മ്യുസിയം
താമസം – റൂമുകള്‍ Rs 2200 /Person
ടെന്റുകള്‍ Rs 2500 /person
ജന്ഗില്‍ ക്യാമ്പ് Rs 10000 /4 person
എങ്ങനെ എത്താം
വണ്ടിപെരിയാര്‍(NH 180 ) -വള്ളകടവ് -ഗവി
കോട്ടയം -വണ്ടിപെരിയാര്‍ -വള്ളകടവ് -ഗവി
കുമിളി -വണ്ടിപെരിയാര്‍ -വള്ളകടവ് -ഗവി
(ചില സമയങ്ങളില്‍ പത്തനംതിട്ട (സീതതോട് ) വഴി എത്താം ഇതു പരിമിതമാണ് )
എയര്‍പോര്‍ട്ട് – നെടുമ്പാശ്ശേരി 160 kms, മധുര 199 Kms
റെയില്‍വേ സ്റ്റേഷന്‍ –കോട്ടയം 128 kms ,ഏറണാകുളം 168 kms ,മധുര 200 kms
വള്ളകടവില്‍ നിന്നും ഫോറെസ്റ്റ് വക മിനി ബസ് 2 മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തുന്നു ആള്‍ക്ക് 300 രൂപ നിരക്കില്‍.
കുമളിയില്‍ നിന്നും രാവിലെ 5.50 am നു എല്ലാ ദിവസവും ഗവിക്ക് ksrtc സര്‍വീസ് നടത്തുന്നുണ്ട് .
സമിപ സ്ഥലങ്ങള്‍
അരിവികുഴി വെള്ളചാട്ടം (51 കിലോമീറ്റര്‍)
കൊടൈകനാല്‍ (220 കിലോമീറ്റര്‍)
പരുന്തിന്‍പാറ (45 കിലോമീറ്റര്‍)
വാഗമണ്‍ (50 കിലോമീറ്റര്‍)
തേക്കടി (39 കിലോമീറ്റര്‍)
മുന്നാര്‍ (125 കിലോമീറ്റര്‍)
മധുര (200 കിലോമീറ്റര്‍)