ബേപ്പൂർ ബീച്ച്

ബേപ്പൂര്‍ ബീച്ച് കാഴ്ചകള്‍

ചാലിയാര്‍ പുഴയുടെ അഴിമുഖത്ത് കോഴിക്കോടു നിന്ന് 10 കി.മീ അകലെയാണ് ബേപ്പൂര്‍. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണിത്.അറബി-ചൈനീസ്-യൂറോപ്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ കേന്ദ്രം പഴയകാലത്ത് ഒരു പ്രമുഖ തുറമുഖവും മത്സ്യബന്ധന കേന്ദ്രവുമായിരുന്നു.ഈ പ്രശസ്തി ക്രമേണ നൗകാ നിര്‍മ്മാണത്തിലേക്കും വ്യാപിച്ചു.വലിയ വാണിജ്യ നൗകകള്‍ക്ക് അക്കാലത്ത് നിരവധി ആവശ്യക്കാരുണ്ടായിരുന്നു.പരമ്പരാഗത അറബി വാണിജ്യ നൗകയായ ഉരു നിര്‍മ്മാണത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും സമര്‍ത്ഥരായ പണിക്കാര്‍ ബേപ്പൂരാണുണ്ടായിരുന്നത്.ഏകദേശം 1500 വര്‍ഷത്തെ പാരമ്പര്യമാണ് ഇക്കാര്യത്തില്‍ ബേപ്പൂരിന് അവകാശപ്പെടാനുള്ളത്.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 21 km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- കോഴിക്കോട് 10 km