കേരളത്തിന്റെ തന്നെ ടൂറിസം മാപ്പില്‍ ഏറെ പ്രാധാന്യമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കാപ്പാട് കടപ്പുറം.വൈദേശികര്‍ ഇന്ത്യയിലാദ്യമായി വന്നിറങ്ങിയത് കാപ്പാട് കടപ്പുറത്താണ്.( 1498 ല്‍ പോര്‍ച്ചുഗീസ് നാവികന്‍ വസ്ക്കോ ഡി ഗാമയുടെ നെത്രത്വത്തില്‍ 170 പോര്‍ച്ചുഗീസുകാര്‍ വാണിജ്യാര്‍ത്തം ഇവിടെ എത്തി എന്ന് കരുതപ്പെടുന്നു ).കപ്പക്കടവ് എന്നായിരുന്നു കാപ്പടിന്റെയഥാര്‍ത്ഥ പേര്,പിന്നീട് കാപ്പാട് എന്നായിത്തീരുകയാണ് ഉണ്ടായതു.ചരിത്രപരമായ പ്രാധാന്യം കൂടാതെ പ്രകൃതി ഭംഗിയാലും അനുഗ്രഹീതമാണ് ഇവിടം.ഈയടുത്തായി സ്ഥാപിക്കപ്പെട്ട ഒരു വാസ്കോഡ ഗാമ സ്മാരകം തീരത്തിനടുത്തായി ഉണ്ട്.ഇവിടെ ഒരു മ്യൂസിയവും സാംസ്കാരിക നിലയവും സ്ഥാപിക്കുമെന്ന് കേരള കേരളവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.ഇപ്പോള്‍ ഇവിടെ വിവിധ ജല കായിക വിനോദങ്ങളും ഉണ്ട്.ദിനം പ്രതി നൂറു കണക്കിന് ആളുകളാണ് കാപ്പാട് ബീച്ചില്‍ എത്തി കൊണ്ടിരിക്കുന്നത്.വൈകുന്നേരങ്ങളില്‍ കാറ്റ് കൊള്ളനായും സൂര്യാസ്തമയത്തിന്റെ ഭംഗി കാണാനായുമൊക്കെ ആളുകള്‍ ഇവിടെ എത്തുന്നു.തെക്ക് ഭാഗത്ത് കാറ്റാടി മരങ്ങള്‍ നിറഞ്ഞ ഭാഗം സഞാരികള്‍ക്ക് കടല്‍കാറ്റ് കൊണ്ട് വിശ്രമിക്കാനുള്ള സൌകര്യമെകുന്നു.പാറക്കെട്ടുകള്‍ നിറഞ്ഞ കടല്‍ ത്തീരം കാപ്പാടിനെ ഒരു നല്ല വിശ്രമ കേന്ദ്രമാക്കുന്നു.സ്വദേശികളാണ് സന്ദര്‍ശകരിലേറെയെങ്കിലും ഇടയ്ക്കിടെ വിദേശികളും ഇവിടെയെത്തുന്നു.
എത്തിച്ചേരാനുള്ള വഴി
അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 10 km
അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്‍- കോഴിക്കോട് 21 km