നെറുകയിലെ ഹൃദയ തടാകം ചെമ്പ്ര
കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി.നെറുകയിലെ ഹൃദയ തടാകം വശ്യത കൊണ്ട് ചെമ്പ്ര സഞ്ചാരികളുടെ മനസ്സിൽ ഇടം നേടിയത്.ചെമ്പ്രക്ക് എന്നും ഭിന്ന ഭാവങ്ങളാണ് ഓരോ സമയത്തും ഒന്നിനൊന്ന് വ്യത്യസ്തം.അതുകൊണ്ട് തന്നെ ചെമ്പ്രയിലേക്കുള്ള വഴികൾ ഒരിക്കലും സഞ്ചാരികളുടെ മനസ്സു മടിപ്പിക്കാറില്ല.ശിശിരമാസത്തിലെ വയനാടൻ മഞ്ഞിന് കൂടുതൽ സൗന്ദര്യമാണെന്ന് പറയുന്നവരുണ്ട്.കൊടും വേനലിൽ വറ്റാതെ കിടക്കുന്ന ഹൃദയസരസ്സാണ് മറ്റുചിലർക്ക് വിസ്മയം.പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം.വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു.വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.
എങ്ങനെ എത്താം
അടുത്ത റെയില്‍വേ സ്റേഷന്‍- കോഴിക്കോട് 79 km
വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 92 km