മലമ്പുഴ

കേരളത്തിന്റെ വൃന്ദാവനം

കേരളത്തിലെ പാലക്കാട് ജില്ലയിലാണ് “കേരളത്തിന്റെ വൃന്ദാവനം”ആയ മലമ്പുഴ ഉദ്യാനം.പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും,മലമ്പുഴ ഉദ്യാനവും,കേരളത്തിലെ ആദ്യത്തെ ജലക്രീഡാഉദ്യാനമായ ഫാന്റസി പാർക്കുമൊക്കെ പ്രകൃതി രമണീയമാണ്.നിബിഡ വനങ്ങൾ നിറഞ്ഞ മലകളും, മലമ്പുഴ അണക്കെട്ടിലേക്കു വന്നു ചേരുന്ന നദികളും നിറഞ്ഞപശ്ചാത്തലത്തിൽ,പച്ചപ്പുനിറഞ്ഞ പുൽത്തകിടികളും,എണ്ണമറ്റ വൈവിധ്യമേറിയ പുഷ്പങ്ങൾ നിറഞ്ഞ പൂന്തോട്ടങ്ങളും,ചെറിയകുളങ്ങളും, ഫൗണ്ടനുകളും,അതിനോടനുബന്ധിച്ചുള്ള വിശ്രമസങ്കേതങ്ങളും എല്ലാം കാഴ്ചക്കാരന്റെ മനസ്സിന് മറക്കാനാവാത്ത അനുഭൂതി പകർന്നു കൊടുക്കുന്നു.പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച “യക്ഷി” എന്ന ശില്പം കാണികളെ ആകർഷിക്കുന്നു.

എങ്ങനെ എത്താം

റയിൽവേ സ്റ്റേഷൻ- പാലക്കാട്
വിമാനത്താവളം- കോയമ്പത്തൂർ 67 km , കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 106 km

അടുത്ത സ്ഥലങ്ങള്‍

മലമ്പുഴ അണക്കെട്ട്
മലമ്പുഴ നദി
പാലക്കാട്