ചിമ്മിനി വന്യജീവി സംരക്ഷണ കേന്ദ്രം

ചിമ്മിനി….മഴക്കാലത്തു കാണാന്‍ പറ്റിയ സുന്ദരി

നെല്ലിയാമ്പതി വനമേഖലയുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. ഉഷ്ണമേഖലാ നിത്യ ഹരിത വനങ്ങളാണ് ഇവിടെ.കാട്ടുപോത്ത്,ആന എന്നിവയെയും മറ്റ് ചെറിയ വന്യജീവികളെയും ഇവിടെ സംരക്ഷിച്ചിരിക്കുന്നു.1984-ൽ പ്രഖ്യാപിതമായ ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 100 ച.കി.മീ വിസ്തീർണ്ണമുണ്ട്.പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രവുമായി ചേര്‍ന്നു കിടക്കുന്നതാണ്‌ ചിമ്മിനി.അണക്കെട്ടിന്റെ മറ്റേവശം പറമ്പിക്കുളവുമായി ചേര്‍ന്നു കിടക്കുന്നു.വന്യജീവികളുടെ പറുദീസയാണ്‌ ഇന്നും ഈ വനഭൂമി.നിത്യഹരിതവനങ്ങളും അര്‍ദ്ധനിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളും ഒറ്റ കുടക്കീഴിലാണിവിടെ.കിലോമീറ്ററുകളോളം വെള്ളം നിറഞ്ഞുകിടക്കുന്ന ജല സംഭരണിയും സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്നുതന്നെ.ഇക്കോ ടൂറിസം നടപ്പാക്കിയ ഇവിടെ ബോട്ടിങ്ങിനും ട്രക്കിങ്ങിനും സൗകര്യമുണ്ട്.ദേശീയപാത ആമ്പല്ലൂര്‍ സെന്‍ററില്‍ നിന്ന് 26 കി.മീയാണ്ചി മ്മിനിയിലേക്ക് ദൂരം.ഡാമിനരിടെ ഒരു ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുണ്ട്‌.സ്വകാര്യ ഹോട്ടലുകളൊന്നും ഇവിടെയില്ല.ഭക്ഷണം കഴിക്കാന്‍ ആമ്പല്ലൂര്‍ എത്തണം.ചിമ്മിണി നദിക്കു കുറുകെ 75മീറ്റർ ഉയരമുള്ള ഒരു ഡാമും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്.

എങ്ങനെ എത്താം

റെയില്‍വേ സ്റേഷന്‍ – തൃശ്ശൂർ 30 km
വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 58 km