എടക്കല്‍ ഗുഹ

ഗുഹയിലെ രഹസ്യം

ചരിത്രഗവേഷകര്‍ വിനോദ സഞ്ചാരികള്‍ എന്നൊരു വേര്‍തിരിവില്ലാതെ വയനാടന്‍ പ്രകൃതി ഭംഗി തേടിയെത്തുന്നവര്‍ കണ്ടിരിക്കേണ്ട ഒന്നാണ് എടക്കല്‍ ഗുഹ.കാപ്പിത്തോട്ടങ്ങളുടെ ഇടയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് എടക്കൽ ഗുഹയിലേക്ക് ട്രെക്കിംഗ് നടത്താൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്.എടക്കൽ ഗുഹയിലേക്ക് പ്രവേശിക്കാൻ സഞ്ചാരികൾ പ്രവേശന പാസ് എടുക്കണം.കല്ലിൽ തീർത്തപടവുകൾ കയറി വേണം ഗുഹയുടെ സമീപത്ത് എത്താൻ.അതിനാൽ തന്നെ ഗുഹയിലേക്കുള്ള യാത്ര ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും.സുൽത്താൻ ബത്തേരിക്കടുത്തുള്ള,പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾഎന്നറിയപ്പെടുന്നത്.ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൽ ഈ ഗുഹയിൽ കാണപ്പെടുന്നു.കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌.സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്.കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്‌.പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.ഗവേഷകര്‍,ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധനങ്ങൾ കണ്ടെടുത്തു.ഈ തെളിവ് മൂലം അയ്യായിരം വഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.ആദിവാസികളുടെ സഹായത്തോടെ 1894-ൽ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്.ഫോസെറ്റാണ്‌ ദക്ഷിണേന്ത്യൻ ചരിത്രരചനയിൽ വഴിത്തിരിവുണ്ടാക്കിയ എടക്കൽ ഗുഹകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

എങ്ങനെ എത്താം

റെയില്‍വേ സ്റേഷന്‍ – കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 97 km
വിമാനത്താവളം- കോഴിക്കോട് 120 km

കാഴ്ചകൾ

ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ദൂരയുള്ള നഗരത്തിന്റെ വിദൂരദൃശ്യം ആസ്വദിക്കാം. ഇവിടെ ഒരു ടെലിസ്കോപ്പും സ്ഥാപിച്ചിട്ടുണ്ട്.

സമീപ സ്ഥലങ്ങള്‍

സുൽത്താൻ ബത്തേരി 12 km
അമ്പുകുത്തിമല 6 km
മാനന്തവാടി 45 km
കൽ‌പറ്റ 28 km