ജഡായു പാറ

വിസ്മയം ഒരുക്കി ജഡായു കാത്തിരിക്കുന്നു

തിരുവനന്തപുരം എം സി റോഡില്‍ സഞ്ചരിക്കുമ്പോള്‍ ചടയമംഗലത്ത് ഒന്ന് നിര്‍ത്തുക നിങ്ങളെ കാത്ത് ഒരു വിസ്മയം ഒരുങ്ങുന്നു.സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമായേക്കാവുന്ന ജടായു പക്ഷിശില്‍പം.രാമായണവുമായിബന്ധപെട്ട കഥാപാത്രമായ ജടായു ചിറകറ്റു വീണ സ്ഥലം എന്നതിനാല്‍ ഒരു പുരാണ പ്രാധാന്യമുള്ള ജഡായു പാറ ഇന്ന് സാഹസികത ഇഷ്ട്ടപെടുന്നവരുടെ മുഖ്യ കേന്ദ്രമായി കൊണ്ടിരിക്കുന്നു.പക്ഷെ ഇപ്പോള്‍ ഇത് വാര്‍ത്തകളില്‍ നിറയുന്നത് ഇവിടെ ഒരു നേച്ചര്‍ പാര്‍ക്ക് ഒരുങ്ങുന്നു എന്നതിനാലാണ്.ഇതോരുക്കുന്നത് പ്രശസ്ത കലാകാരനും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചൽ ആണ്. വരുന്ന ഓണത്തോടുകുടി ഇതിന്‍റെ പണികള്‍ പൂര്‍ണ്ണമായും തിര്‍ന്നു എല്ലാ മേഖലയും സന്ദര്‍ശകര്‍ക്ക് വിട്ടുനല്‍കും.ഇതൊരു സര്‍ക്കാര്‍ സ്വകാര്യ സംരഭമാണ്.പൊതുവിനോദ മേഖല,സാഹസികർക്കായി അഡ്വഞ്ചർ ടൂറിസം, ഹെൽത്ത് ടൂറിസം.ഇങ്ങനെ മൂന്നായി തിരിച്ചാണ് നേച്ചർ പാർക്ക്.70 അടി ഉയരവും 150 അടി വീതിയും 200 അടി നീളവുമുള്ള ചിറകറ്റ് കിടക്കുന്ന ജഡായുവിന്റെ ശില്പം ലോകത്തെ ഒന്നാമത്തേതാകും.പെയിന്റ് ബാൾ,ലേസർ ടാഗ്,അമ്പെയ്ത്ത്,റൈഫിൾ ഷൂട്ടിംഗ്,റോക്ക് ക്ലൈംബിംഗ്,റാപെല്ലിംഗ്.ഇങ്ങനെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വിനോദ പരിപാടികള്‍ ഇവിടെ നിലവിലുണ്ട്.

എങ്ങനെ എത്തി ചേരാം

വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 51 km
റെയിൽവെ മാർഗ്ഗം- കൊല്ലം 38 km

വിസ്മയ കാഴ്ചകള്‍

ടെലിസ്ക്കോപ്പിക് ക്യാമറ
ആയുര്‍വേദിക് സെന്റെര്‍
ഡിജിറ്റൽ 6 ഡി തിയേറ്റര്‍
നേച്ചർ പാർക്ക്
കേബിൾ കാര്‍
ഹെലിടാക്സി
മ്യൂസിയം