കേരളാംകുണ്ട് വെള്ളച്ചാട്ടം

ദേശീയ സാഹസികടൂറിസം ഭൂപടത്തില്‍ ഇടംനേടി കേരളാംകുണ്ട് വെള്ളച്ചാട്ടം

വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന കേരളാംകുണ്ട് വെള്ളച്ചാട്ടം ദേശീയ സാഹസികടൂറിസം ഭൂപടത്തിലും ഇടംനേടി.കേരളാംകുണ്ട് വെള്ളച്ചാട്ടം പദ്ധതി ഉദ്ഘാടനം ചെയ്ത് ആറുമാസത്തിനിടെ സന്ദര്‍ശിച്ചത് 35,000 സഞ്ചാരികളാണ്.ഇതോടെയാണ് സാഹസിക വെള്ളച്ചാട്ടമേഖലയായ കേരളാംകുണ്ട് ദേശീയ സാഹസികടൂറിസം ഭൂപടത്തില്‍ ഇടംനേടിയത്.ജില്ലയില്‍ത്തന്നെ ആദ്യമായാണ് ഒരു വെള്ളച്ചാട്ടം മേഖല ദേശീയ സാഹസികഭൂപടത്തില്‍ ഇടംനേടുന്നത്.സമുദ്രനിരപ്പില്‍നിന്ന് 1350 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുമ്പന്‍മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം.മലമുകളില്‍നിന്ന് വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചോലകള്‍ സംഗമിച്ചാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം രൂപപ്പെടുന്നത്.പടികള്‍ ഇറങ്ങി ചെല്ലുനത്തെ കിണറു മാതൃകയില്‍ ഉള്ള അതി മനോഹരമായ തടാകതിന്‍ അരികില്‍.ഉയരങ്ങളില്‍ നിന്നും താഴേക്ക്‌ ചാടുന്ന വെള്ളച്ചാട്ടം മനോഹരമായ കാഴ്‌ചയാണ്‌.ഉയരത്തില്‍നിന്നുള്ള വെള്ളച്ചാട്ടത്തിനുകുറുകെ നിര്‍മിച്ച ഇരുമ്പുപാലമാണ് മുഖ്യ ആകര്‍ഷണം.മനോഹാരിത നഷ്ടപ്പെടാതെ ഏറ്റവും അടുത്തുനിന്ന് സഞ്ചാരികള്‍ക്ക് സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍വേണ്ടി മുകളില്‍നിന്ന് വെള്ളച്ചാട്ടത്തിലേക്ക് നിര്‍മിച്ച വ്യൂപോയിന്റും സഞ്ചാരികളുടെ മനംകവരുന്നുണ്ട്. ഇതിനുപുറമെ ഭക്ഷണശാല,ഡ്രസ്സിങ് റൂം,പ്രവേശനകവാടം, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയവയും ഇവിടെയുണ്ട്.

എങ്ങനെ എത്തി ചേരാം

റെയിൽവെ മാർഗ്ഗം- ഷൊർണ്ണൂർ 20km
വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 55km