കമ്പം

കമ്പത്തെ നാട്ടുവഴികളിലൂടെ ഒരു യാത്ര

ഈ യാത്ര തമിഴ്നാടിന്റെ വർണ്ണ കാഴ്ച്ചകളൊരുക്കുന്ന കൃഷിയിടങ്ങളും, പാടങ്ങളും നാട്ടുവഴികളും,ഒക്കെ നിറഞ്ഞു നിൽക്കുന്ന വഴികളിലൂടെയാണ് .ഇരുവശവും കൃഷിയിടങ്ങൾ നിറഞ്ഞ ചെറിയ റോഡുകൾ.ഇടയ്ക്കിടെ ചെറിയ വീടുകൾ .നോക്കെത്താ ദൂരത്തോളം പാടങ്ങളും പാടങ്ങൾക്ക് അതിരിട്ട് തെങ്ങിൻ തോട്ടങ്ങളും അതിന് പിറകിലായി തലയുയർത്തി നിൽക്കുന്ന മലനിരകളും ചേർന്ന് അതിമനോഹരമായ കാഴ്ച്ചകൾ.കമ്പം തേനി മെയിൻ റോഡിൽ നിന്നും പോക്കറ്റു റോഡുകളിലേക്ക് കയറിയുള്ള യാത്രകൾ,പഴയ രീതിയിലുള്ള വീടുകളും നിഷ്കളങ്കരായ നാട്ടുകാരും കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരും ആടുകളെ മേക്കുന്നവരും ഗ്രാമജീവിതത്തിന്റെ വേറിട്ട കാഴ്ച്ചകളിലേക്ക് നമ്മളെ കൊണ്ടുപോകും.