വീരസ്മൃതികളുടെ ടിപ്പു കോട്ട
കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട(ടിപ്പു സുൽത്താന്റെ കോട്ട)സ്ഥിതിചെയ്യുന്നത്.മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു.പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ)ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട.ഇന്ന് ഇവിടം ക്രിക്കറ്റ് മത്സരങ്ങൾ,പ്രദർശനങ്ങൾ,പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു.കോട്ടയ്ക്ക് ഉള്ളിൽ പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നു.ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടക്ക് ഉള്ളിലായി ഉണ്ട്.
എങ്ങനെ എത്താം
റയിൽവേ സ്റ്റേഷൻ- പാലക്കാട് 5 km
വിമാനത്താവളം- കോയമ്പത്തൂർ 55 km , കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 140 km