മുഴപ്പിലങ്ങാട്‌ കടപ്പുറം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് കടപ്പുറം.കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്.കരിമ്പാറകൾ ഈ കടൽത്തീരത്തിന് അതിർത്തി നിർമ്മിക്കുന്നു.കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക കടപ്പുറം ഇതാണ്‌. .ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട്‌ ആണ്.5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തം തീർത്ത് വടക്കേ കണ്ണൂരിന്റെ ഒരു നല്ല ദൃശ്യം നൽകുന്നു.കടൽ തീരത്തിന തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലത്തിലാണ് സുന്ദരമായ ധർമ്മടം ദ്വീപ്.ആറ് കിലോമീറ്റർ ദൈർഘ്യമുള്ള മുഴപ്പിലങ്ങാട് കടൽത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാനും (ഡ്രൈവ്-ഇൻ-ബീച്ച്) സൂര്യാസ്തമനം കാണാനും കഴിയും. വേലിയേറ്റ സമയത്ത് വെള്ളം കയറിയിട്ട് നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ മണലിൽ താഴുകയില്ല. ഏതാനും വർഷങ്ങളായി മെയ് മാസത്തിൽ ഇവിടെ ‘ബീച്ച് ഫസ്റ്റിവൽ’ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകൾ, കുട്ടികളുടെ വിനോദ പരിപാടികൾ, കലാ-സാംസ്ക്കാരിക പരിപാടികൾ, പ്രദർശ്ശനങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട്. സായാഹ്നങ്ങളിൽ വിശ്രമിക്കാനും കാറ്റുകൊള്ളാനുമായി അനേകം ആളുക്കൽ നിത്യേന മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരാറുണ്ട്.

എങ്ങനെ എത്താം

എയര്‍പോര്‍ട്ട്- കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 100 km
റെയില്‍വേ സ്റ്റേഷന്‍- കണ്ണൂർ 15 km , തലശ്ശേരി 8 km