പാവങ്ങളുടെ ഊട്ടി എന്ന നെല്ലിയാമ്പതി
പാലക്കാടിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം സൗന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ.പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ കൺകുളിർകാഴ്ചകൾ തന്നെ.നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്.ഹരം പകരുന്ന 10 ഹെയര്‍ പിന്‍ വളവുകള്‍ ഈ റോഡിലുണ്ട്.നെല്ലിയാമ്പതിയിൽ പ്രധാനമായും കാണേണ്ട കാഴ്ചകൾ സീതാര്‍കുണ്ട്, കാരപ്പാറ വെള്ളച്ചാട്ടം,കാരശൂരി,മിന്നാം പാറ,കേശവൻ പാറ,മാൻ പാറ,ഹില്‍ടോപ്പ്എന്നിങ്ങനെയുള്ള ട്രക്കിംഗ് പോയിന്റുകളും ഓറഞ്ചു,തേയില,ഏലം,കാപ്പ്പി തോട്ടങ്ങളുമാണ്.ഞായറാഴ്ച ഓറഞ്ചു തോട്ടത്തിലേക്കു പ്രവേശനമില്ല.കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി.കൂടാതെ കണ്ണിന് കുളിര്‍മ്മയേകുന്ന തേയിലത്തോട്ടങ്ങളും നെല്ലിയാമ്പതിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.നെല്ലിയാമ്പതി യാത്രയിൽ ഒഴിച്ച് കൂടാനാവാത്തതാണ് പോത്തുണ്ടി ഡാം.സഞ്ചാരികൾക്കായി ഒട്ടനവധി റിസോർട്ടുകളും ഇവിടെ ഉണ്ട്.
എങ്ങനെ എത്താം
പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്ന് 44 കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിയാമ്പതിയുടെ മടിത്തട്ടിൽ എത്താം.
റയിൽവേ സ്റ്റേഷൻ- പാലക്കാട് 30 km
വിമാനത്താവളം- കോയമ്പത്തൂർ 55 km