കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് പയ്യാമ്പലം കടപ്പുറം.ഈ കടൽത്തീരം അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്.കണ്ണൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് പയ്യാമ്പലം. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.ശാന്ത സുന്ദരമായ ഈ കടൽത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ഗോപാലൻ,പാമ്പൻ മാധവൻ,കെ.ജി. മാരാർ,ഇ.കെ.നായനാർ,അഴീക്കോടൻ രാഘവൻ,സി.കണ്ണൻ, ചടയൻ ഗോവിന്ദൻ,സുകുമാർ അഴീക്കോട് എന്നിവരുടെ ശവകുടീരങ്ങൾ.
എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ- കണ്ണൂർ 2 km.
ഏറ്റവും അടുത്തുള്ള വിമാനത്താവളം-കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കോഴിക്കോട് 39 km.