പൊന്മുടി ഡാം അഥവാ കള്ളി മാലി
മുന്നാര്‍ യാത്രയിക്കിടയില്‍ കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളില്‍ ഒന്നാണ് പൊന്മുടി (കള്ളിമാലി ) ഡാം. അതി മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കി നിങ്ങളെ മാടി വിളിക്കുന്നു പൊന്മുടി.വശ്യ മനോഹരമായ ജലധാരയും ഒപ്പം പച്ച ഉടുപ്പിട്ട തടാകവും ആരെയും അതിശയിപ്പിക്കും,കൊതിപ്പിക്കും.ഒരിക്കല്‍ കണ്ടാല്‍ യാത്രയില്‍ ഇനി മുതല്‍ ഈ സുന്ദരിയെയും നിങ്ങള്‍ കൂടെ കുട്ടും എന്നതില്‍ സംശയം വേണ്ട.ഇടുക്കി ജില്ലയില്‍ പെരിയാറിന്റെ കൈവഴി ആയ പന്നിയാര്‍ നദിയിലാണ് 1963 ല്‍ 294 മീറ്റര്‍ ഉയരത്തില്‍ പൊന്മുടി ഡാം നിര്‍മിച്ചിരിക്കുന്നത്.
കള്ളി മാലിയില്‍ എങ്ങനെ എത്താം
ഏറണാകുളം വഴി വരുന്നവര്‍.അടിമാലി – രാജകാട് റോഡില്‍ 16 കിലോമീറ്റര്‍ മാറി ആണ് പൊന്മുടി ഡാം(സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക് ഡാമിന് സമീപം സഞ്ചരിക്കാനുള്ള റോഡ് ഉണ്ട്,മുന്പ് ഇതായിരുന്നു പ്രധാന പാത ).
തേക്കടിയില്‍ നിന്നും വരുന്നവര്‍ /മുന്നാറില്‍ നിന്നു തേക്കടിക്ക് പോകുന്നുവര്‍.ഇത് വഴി പോകാം പൂപ്പാറയില്‍ നിന്നും രാജാക്കാട് -അടിമാലി -റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ കള്ളി മാലി വ്യൂവിന് സാക്ഷ്യം വഹിക്കാം.ഉടുമ്പിന്‍ ചോല -ചെമ്മന്നാര്‍ -രാജാക്കാട് വഴിയും പോകാം.
എങ്ങനെ എത്താം
വിമാനത്താവളം – തിരുവനന്തപുരം 61 km,നെടുമ്പാശേരി 110 km
റെയില്‍വേസ്റ്റേഷന്‍ –ആലുവ 98 km
സമീപ കേന്ദ്രങ്ങള്‍
മറയൂര്‍ ,കാന്തല്ലൂര്‍ 85 കിലോമീറ്റര്‍
ആനയിറങ്ങള്‍ -15 കിലോമീറ്റര്‍
മുന്നാര്‍ – 45 കിലോമീറ്റര്‍