ഇന്ത്യയുടെ നയാഗ്ര
പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ് അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഈ വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്ന് അറിയപ്പെടുന്നു.ചാലക്കുടി പുഴ വാഴിച്ചല്‍ വനമേഖലയിലൂടെയാണ് ഒഴുകുന്നത്.24 മീറ്ററാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം.താഴേക്ക് പതിക്കുന്ന വെള്ളം ചാലക്കുടി പുഴയിലേക്കാണ് ഒഴുകുന്നത്.വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം.നിബിഢവനങ്ങളുടെ പശ്ചാത്തലത്തില്‍, കിഴുക്കാംതൂക്കായ പാറക്കെട്ടുകളില്‍ നിന്നും താഴേയ്ക്ക് നിപതിക്കുന്ന വെള്ളച്ചാട്ടം.
ആകര്‍ഷണം
5 കിലോമീറ്റര്‍ മാറി വാഴച്ചാല്‍ വെള്ളച്ചാട്ടം.വേഴാമ്പല്‍, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനങ്ങള്‍.
എങ്ങനെ എത്താം
വിമാനത്താവളം –കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 55 km
റെയില്‍വേസ്റ്റേഷന്‍ – ചാലക്കുടി 33 km,തൃശൂര്‍ 62 km ,വാഴച്ചാല്‍ 5 km
സമീപ കേന്ദ്രങ്ങള്‍
വാൽപ്പാറ-മലക്കപ്പാറ – തമിഴ്നാട് പാതയിലെ തേയിലതോട്ടങ്ങൾ
സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്
ഡ്രീം വേൾഡ് അക്വാ തീം പാർക്ക്
പെരിങ്ങൽക്കുത്ത് അണക്കെട്ട്
ഏഴാറ്റുമുഖം_പ്രകൃതിഗ്രാമം
വാഴച്ചാൽ വെള്ളച്ചാട്ടം
തുമ്പൂർമുഴി തടയണ
ചാർപ്പ വെള്ളച്ചാട്ടം