മുന്നാര്‍

മുന്നാര്‍ സഞ്ചാരികളുടെ പറുദീസാ

ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കില്‍ സ്ഥിതി ചെയ്യുന്ന മുന്നാര്‍ സ്വദേശത്തും വിദേശത്തും ഉള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലം ആണ്.സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1600 മീറ്ററോളം ഉയരത്തില്‍ പച്ചിമഘട്ട മലനിരയില്‍ സ്ഥിതി ചെയ്യുന്നു.ഏതു ചുടു കാലത്തും 25 ഡിഗ്രിയില്‍ കുടുതല്‍ ചുടു ഉണ്ടാകാറില്ല അത് പോലെ തണുപ്പുകാലം അന്തരിഷ ഉഷ്മാവ് മൈനസില്‍ എത്തും.ലോകത്ത് തന്നെ അപൂര്‍വ്വം ആയി കൊണ്ടിരിക്കുന്ന വരയാടുകള്‍ ആണ് മൂന്നാറിന്റെ ആകര്‍ഷണങ്ങളില്‍ പ്രധാനം.രാജമലയാണ് വരയാടുകളുടെ കേന്ദ്രം.പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്ക്കുന്ന നീല കുറിഞ്ഞി മറ്റൊരു ആകര്‍ഷണം.അത് പോലെ മാട്ടുപെട്ടി ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ്‌,ഹില്‍ സ്റ്റേഷന്‍,കുണ്ടള ഡാം,അനയിറങ്ങള്‍ ഡാം എന്നിവയും സഞ്ചാരികള്‍ക്ക് പ്രിയങ്കരം ആണ്.മൂന്നാറ്റില്‍ നിന്നും 45 കിലോ മിറ്റെര്‍ മാറി മറയുരും 65 കിലോമീറ്റര്‍ മാറി കാന്തല്ലുരും സഞ്ചാരികള്‍ക്ക് പ്രിയ പെട്ടവ തന്നെ.മറയൂര്‍ ചന്ദന മരങ്ങളും കാന്തല്ലൂര്‍ ആപ്പിളുകളും സഞ്ചാരികളുടെ ഹൃദയം കവരും എന്ന കാര്യത്തില്‍ സംശയം ഇല്ല.മറയൂര്‍ ശര്‍ക്കരയും പേരുകേട്ടതു തന്നെ.മതികെട്ടാന്‍ ചോല,ചിന്നാര്‍ സങ്കേതം,ഇരവികുളം ദേശീയോദ്യാനം,പാമ്പാടും ചോല തുടങ്ങി നിരവധി ദേശിയ ഉദ്യാനങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു.താമസിക്കാന്‍ ധാരാളം വിവിധ കാറ്റഗറിയില്‍ റിസോര്‍ട്ട്കളും ഹോം സ്റ്റേ കളും ലഭ്യം ആണ്.

എങ്ങനെ എത്താം

എയര്‍പോര്‍ട്ട് – കൊച്ചി , മധുര
റെയില്‍വേ സ്റ്റേഷന്‍ – എറണകുളം , തേനി

അടുത്ത സ്ഥലങ്ങള്‍

ഇടുക്കി ഡാം,കാല്‍വരിമൌണ്ട്,അഞ്ചുരളി (കട്ടപ്പന),രാമകല്‍മേട്‌ (കാറ്റാടി പ്രൊജക്റ്റ്‌)
ബോടിമെട്ടു,മൂന്നാറ്റില്‍ നിന്നും അന്താരാഷ്ട വിനോദ സഞ്ചാര കേന്ദ്രം ആയ തേക്കടിയില്‍ എത്താന്‍ നുറു കിലോമീറ്റര്‍ സഞ്ചരിക്കണം.

എത്തേണ്ട വഴി- കോട്ടയം,ഏറണാകുളം ഭാഗത്ത്‌ നിന്ന് വരുന്നവര്‍ മുവാറ്റുപുഴ അടിമാലി വഴി മൂന്നാറ്റില്‍ എത്താം.മലബാര്‍ മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് പൊള്ളാച്ചി ഉദുമല്‍ പെട്ട കാന്തല്ലൂര്‍ വഴിയും തേക്കടിയില്‍ നിന്നും വരുന്നവര്‍ക്ക് നെടുംകണ്ടം – പൂപ്പാറ വഴിയും തിരഞ്ഞെടുക്കാം.