തെന്മല ഇക്കോ ടൂറിസം

തേനൂറും കാഴ്ചകളുമായി തെന്മല ഇക്കോ ടൂറിസം

കാഴ്ചകളുടെ തേനൊഴുക്കുന്ന മലയാണു തെന്മല.കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിനു സമീപമുള്ള തെന്മല ഇക്കോ ടൂറിസം പദ്ധതിയിലെത്തിയാൽ കോൺക്രീറ്റ് സംസ്കാരത്തിൽ നിന്നു രക്ഷപ്പെട്ട് ശുദ്ധമായ പ്രാണവായു ശ്വസിച്ചു മണിക്കൂറുകൾ ചെലവഴിക്കാം.പശ്ചിമഘട്ടത്തിലെ ശെന്തുരുണി വന്യജീവി സങ്കേതവും സമീപത്താണു സ്ഥിതി ചെയ്യുന്നത്.തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ അധീനതയിലാണു പദ്ധതി.ഗൈഡുകൾ സഞ്ചാരികളെ സഹായിക്കാൻ ഇവിടെയുണ്ട്. അഡ്വഞ്ചർ സോൺ,ലീഷർ സോൺ,കൾചർ സോൺ,ഡീപ് സോൺ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. അഡ്വഞ്ചർ സോണിൽ പച്ചപ്പിനു മുകളിലൂടെയുള്ള ഫ്ലൈയിങ് ഫോക്സ്,നേച്ചർ ട്രെയ്ൽ,എലിവേറ്റഡ് വോക്ക് വേ, റോക്ക് ക്ലൈംബിങ് ആർച്ചറി,ഷൂട്ടിംങ് റേഞ്ച് എന്നിവ മുഖ്യ ആകർഷണങ്ങളാണ്.ലീഷർ സോണിൽ തെന്മല ഡാമിനു താഴെ കല്ലടയാറിനു കുറുകെയുള്ള തൂക്കുപാലം,വിവിധ നടപ്പാതകൾ,ശിൽപോദ്യാനം,വിശ്രമ കേന്ദ്രങ്ങൾ,തെന്മല പരപ്പാര്‍ ഡാം,വെള്ളച്ചാട്ടം എന്നിവയുണ്ട്.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 72km
അടുത്തുള്ള റെൽ‌യിവേ സ്‌റ്റേഷന്‍- ചെങ്കോട്ട 29 km , കൊല്ലം 66 km