തൊമ്മന്‍കുത്ത് പ്രകൃതിയുടെ വരദാനം …..!!
പ്രകൃതി വസന്തം വിരിയിക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും,ഗുഹകളുടെയും ആസ്ഥാനമായ തൊമ്മന്‍കുത്തിലേയ്ക്ക് ഒന്ന് പോയി നോക്കാം.ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത്.കൂവമലകുത്ത്,മുത്തി മുക്ക്,പളുങ്കന്‍ കുത്ത്,ചെകുത്താന്‍ കുത്ത്,തേന്‍ കുഴി കുത്ത്,ഏഴുനിലക്കുത്ത് എന്നിങ്ങനെ ഒന്‍പത് വെള്ളച്ചാട്ടങ്ങള്‍ കടന്ന് പത്താമത്തെ വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്.ഇതിനുപുറമേ, ഏഴുനിലക്കുത്ത് എന്ന മറ്റൊരു വെള്ളച്ചാട്ടം കൂടി സമീപപ്രദേശത്തു തന്നെയുണ്ട്. ഇവയ്ക്കിടയിലുള്ള പ്രവാഹപാതയിൽ പല തട്ടുകളായി ചെറു തടാകങ്ങളുമുണ്ട്.ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം.വേനൽക്കാലത്ത് ഇവിടം ട്രക്കിങ്ങ് നടത്തുന്നതിന് വളരെ അനുയോജ്യമാണ്.താഴെ തൊമ്മങ്കുത്തില്‍ നിന്നും വനമാര്‍ഗ്ഗം 13 കി.മി ഓളം മലകയറിയെങ്കിലേ അവസാനത്തെ വെള്ളച്ചാട്ടമായ കൂവമലകുത്തിലെത്തിച്ചേരാന്‍ സാധിക്കൂ.ഇതിനിടയില്‍ നരകന്‍ അള്ള്,മന്തിക്കാനം അള്ള്,കട്ടിലും കസേരയും, അടപ്പന്‍ ഗുഹ,പ്ലാപ്പൊത്തു ഗുഹ എന്നിങ്ങനെ ഒന്‍പതോളം ഗുഹകളുമുണ്ട്.താഴെ തൊമ്മന്‍ കുത്തിലും, അവിടെനിന്നും ഒരു കി.മി യോളം സഞ്ചരിച്ചാലെത്തുന്ന ഏഴുനിലകുത്തിലും മാത്രമേ സഞ്ചാരികള്‍ കൂടുതലും വിഹരിക്കാറുള്ളൂ.മുകളിലോട്ടു പോകും തോറും അപകടസാധ്യത കുടുതലാണ്.
എത്തിച്ചേരാനുള്ള വഴി
അടുത്ത വിമാനത്തവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 52 km
റെയില്‍വേ സ്റേഷന്‍- ആലുവ 65 km,എറണാകുളം73 km,കോട്ടയം 74 km
സമീപ സ്ഥലങ്ങള്‍
ഇലവീഴാപൂഞ്ചിറ 45 km
മീനുളിയന്‍പാറ 18 km
മലങ്കര ഡാം 25 km