വരയാടുകളുടെ ലോകം…ഇരവികുളം
മുന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ മാറി കണ്ണന്‍ ദേവന്‍ മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വംശനാശഭീഷണി നേരിടുന്ന വരയാടുകള്‍ ഉള്‍പെടെയുള്ള ജീവിവര്‍ഗങ്ങള്‍ അധിവസിക്കുന്ന ഇരവികുളം ദേശീയോദ്യാനം.പുല്‍മേടുകള്‍ ഇവിടം കൂടുതല്‍ മനോഹരമാക്കുന്നു.പഞ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നറിയപ്പെടുന്ന ആനമുടി ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലാണിത്.ഈ പ്രദേശം അപൂര്‍വ്വമായ സസ്യജാലങ്ങള്‍ നിറഞ്ഞതാണ്. ഓര്‍ക്കിഡുകള്‍,കാട്ടുബോള്‍സം എന്നിവയുടെ മറ്റെങ്ങും കാണാത്ത ഇനങ്ങള്‍ ഇരവികുളത്തുണ്ട്.കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്‍ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.1975-ൽ ദേശീയോദ്യാനമായി 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.
എങ്ങനെ എത്താം
സമീപ റെയില്‍വെസ്റ്റേഷനുകള്‍ – ഉദുമല്‍പെട്ട 70 km,കോട്ടയം 142 km,എറണാകുളം 130 km.
സമീപ വിമാനത്താവളം- മധുര ഏകദേശം 142 km,കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 150 km.
ആകര്‍ഷണം
സിംഹവാലൻ കുരങ്ങ്ങു,മാനുകൾ,കാട്ടുപോത്ത്
ആനമുടി (ഉയരം: 2694 മീറ്റർ)
വരയാടുകള്‍
പുല്‍മേടുകള്‍
രാജമല