കെട്ടുവള്ളത്തില്‍ കുമരകം ചുറ്റാം ………..
കോട്ടയത്തു നിന്ന് 16 കിലോമീറ്റര്‍ മാറി ദൈവത്തിന്‍റെ കൈഒപ്പ് ചാര്‍ത്തിയ നാട്.മനോഹരമായ കൊച്ചു തുരുത്തുകള്‍,മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തതോടെ കുമാരകത്തിന്‍റെ തലേവര തെളിഞ്ഞു.ഇന്ന് നുറുകണക്കിനു സന്ദര്‍ശകര്‍ സ്വദേശത്തു നിന്നും വിദേശത്തുനിന്നും എത്തുന്നു.വേമ്പനാട്ടു കായലില്‍ കുടിയുള്ള ബോട്ട് സഞ്ചാരം തന്നെ മുഖ്യ ആകര്‍ഷണം.വിവിധ തരത്തില്‍ ഉള്ള ബോട്ട്,ഹൌസ്‌ബോട്ടുകള്‍,കെട്ടുവള്ളം ഇതെല്ലം കുമരകത്തിന്റെ മാത്രം പ്രത്യേകത.കായല്‍ ഭംഗി ആസ്വദിച്ച് മലയാളിയുടെ ഇഷ്ട വിഭവങ്ങള്‍ ആയ കരിമീന്‍റെയും (Pearl Spot )ചെമ്മീന്‍റെയും രുചി അറിഞ്ഞു ആരും കൊതിക്കുന്ന ഒരു യാത്ര.രണ്ടു മണിക്കൂര്‍ മുതല്‍ ദിവസം മുഴുവന്‍ താമസിച്ചു കായല്‍ സൗന്ദര്യം ആസ്വദിക്കാം.കുമരകം പക്ഷി സങ്കേതം ആണ് മറ്റൊരു ആകര്‍ഷണം ഏതാണ്ട് പതിനാല് ഏക്കറോളം വ്യാപിച്ചു കിടക്കുന്നു.Siberian Stork ,egret ,darter ,water duck തുടങ്ങി വിവിധ പക്ഷികള്‍ Bird Sanctuary മനോഹരം ആക്കുന്നു.രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെ പക്ഷികളുമായി കുട്ടുകൂടാം.തണ്ണീര്‍മുക്കം ബണ്ട്,പാതിരാമണല്‍,അരുവികുഴി തുടങ്ങി നിരവതി ആകര്‍ഷണങ്ങള്‍ വേറയും കുമരകത്തിന് ചുറ്റുമുണ്ട്.
അല്‍പം ചരിത്രം ….
ഹെന്റി ബെകെര്‍ എന്ന ഇംഗ്ലീഷ് കാരന്‍ ആണ് കുമരകത്തിന്‍റെ സൗന്ദര്യം ആദ്യം മനസിലാക്കുന്നത്.തിരുവതാംകൂര്‍ മഹാരാജാവില്‍ നിന്നും കുമരകത്ത് ഒരു ബംഗ്ലാവ് പണിതു താമസിക്കാന്‍ തുടങ്ങി.പില്‍കാലത്ത് ഇ ബംഗ്ലാവ് ആണ് താജ് ഗാര്‍ഡന്‍ ആയി മാറിയത്.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം(83 .72 kms നീളവും 14.48 kms വീതിയും)ആയ വേമ്പനാട്ടു വള്ളം കളിക്കും പ്രസിദ്ധമാണ്.പ്രധാന സീസണ്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ.
എങ്ങനെ കുമരകം ചുറ്റാം
സമീപ വിമാനത്താവളം – കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 85 kms
സമീപ റെയില്‍വെസ്റ്റേഷനുകള്‍ – കോട്ടയം 13 kms
സമീപ സ്ഥലങ്ങള്‍
അരുവികുഴി വെള്ളച്ചാട്ടം -18 കിലോമീറ്റര്‍
ഇലവീഴപൂഞ്ചിറ 30 കിലോമീറ്റര്‍
പാതിരാമണല്‍ 33 കിലോമീറ്റര്‍
തണ്ണീര്‍മുക്കം 25 കിലോമീറ്റര്‍
ആലപുഴ 47 കിലോമീറ്റര്‍